സ്കൂൾ കായികമേള:  അപർണ റോയിയും  ആൻസ്റ്റിൻ ജോസഫും വേഗമേറിയ താരങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്കൂൾ കായികമേള:  അപർണ റോയിയും  ആൻസ്റ്റിൻ ജോസഫും വേഗമേറിയ താരങ്ങള്‍

പാല: സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങള്‍ കോഴിക്കോടിന്‍റെ അപർണ റോയിയും തിരുവനന്തപുരത്തിന്‍റെ ആൻസ്റ്റിൻ ജോസഫും. കോഴിക്കോട് പുല്ലുരാംപാറ എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയാണ് അപര്‍ണ്ണ. 12.49 സെക്കന്റിലായിരുന്നു അപര്‍ണ്ണയുടെ ഫിനിഷിങ്.തിരുവനന്തപുരം സായിയുടെ താരമാണ് ആന്‍സ്റ്റിന്‍ ജോസഫ്. സീനിയര്‍ വിഭാത്തിലാണ് ഇരുവരം സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ഫോട്ടോ ഫിനിഷിംഗിൽ എറണാകുളത്തിന്‍റെ നിബിൻ ബൈജുവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആൻസ്റ്റിൻ പൊന്നണിഞ്ഞത്. 

തിരുവനന്തപരും സായിയുടെ കെ.എം നിഭയ്ക്കാണ് വെള്ളി.ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ആന്‍സി സോജനാണ് സ്വര്‍ണ്ണം. തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഹീറ്റ്‌സിനേക്കാള്‍ മികച്ച പ്രകടനമാണ് ആന്‍സി കാഴ്‌ചെവെച്ചത്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സി. അഭിനവാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സായിയുടെതാരമാണ് അഭിനവ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അഭിനവ് സ്വര്‍ണ്ണം നേടുന്നത്.

100 മീറ്റര്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ വി. നേഹയും തങ്ജം അലേറ്റ്‌സണ്‍ സിങും സ്വര്‍ണ്ണം നേടി. പെണ്‍ക്കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ വി. നേഹ പറളി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.മണിപ്പൂര്‍ സ്വദേശിയയ തങ്ജം അലേറ്റ്‌സണ്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ഹീറ്റ്‌സിലും ഒന്നാമതായിരുന്നു തങ്ജം സിങ്.

കോഴിക്കോട് പുല്ലാരുമ്പാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ സാനിയ ട്രീസയാണ് സബ്ജൂനിയര്‍ പെണ്‍ക്കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയത്.