പ്രളയക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രളയക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്പ്

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി മൊബൈല്‍ ആപ്പ്. കേടുപാടുകള്‍ സംഭവിച്ചതും തകര്‍ന്നതുമായ വീടുകളുടെ സ്ഥിതിവിവരങ്ങള്‍ മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതുവരെ നടത്തിയ കണക്കെടുപ്പുകളില്‍ പ്രളയക്കെടുതിമൂലം പൂര്‍ണമായി നാശനഷ്ടം സംഭവിച്ച 7000ത്തോളം വീടുകളും ഭാഗികമായി നാശനഷ്ടം സംഭവിച്ച 50000ത്തോളം വീടുകളുമുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ വഴി അവശ്യമായ സാങ്കേതിക പിന്തുണ നല്‍കി  നാശനഷ്ടങ്ങളുടെയും കേടുപാടുകളുടെയും കണക്കുകള്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കും. 

പ്രാദേശിക സോഷ്യല്‍ ഓഡിറ്റിംഗിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്നും, പ്രളയം നാശം വിതച്ച പ്രദേശങ്ങളിലെല്ലാം സംവിധാനം പ്രയോജനപ്പെടുത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു