കണ്ണൂരിൽ വിചാരണ സുതാര്യമാകില്ല; കോടതി മാറ്റണമെന്ന്​ ഷുക്കൂറിന്റെ കുടുംബം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരിൽ വിചാരണ സുതാര്യമാകില്ല; കോടതി മാറ്റണമെന്ന്​ ഷുക്കൂറിന്റെ കുടുംബം

അരിയിൽ ഷുക്കൂർ വധക്കേസി​​​ന്റെ വിചാരണ കണ്ണൂരിന്​ പുറത്തേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്​. തലശ്ശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെന്നും കേസ്​ എറണാകുളത്തെ സി.ബി.ഐ കോടതി പരിഗണിക്കണമെന്നും ഷുക്കൂറി​​​ന്റെ കുടുംബം ആവശ്യപ്പെട്ടു. 

ഇക്കാര്യം ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കുമെന്നും ഷുക്കൂറി​​​​ന്റെ സഹോദരൻ ദാവൂദ്​ മുഹമ്മദ്​​ അറിയിച്ചു. ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.