ആര്‍പ്പോ ആര്‍ത്തവം;ആര്‍ത്തവ വിവേചനത്തിനെതിരെ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്‍പ്പോ ആര്‍ത്തവം;ആര്‍ത്തവ വിവേചനത്തിനെതിരെ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ 

കൊച്ചി: ആര്‍ത്തവ അയിത്തത്തിന് എതിരായ ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടി എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാഡ് മൈതാനത്തു നടക്കും. 
12,13 തീയതികളിലാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംവിധായകന്‍ പാ.രഞ്ജിത്,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതാ ശിശു വികസന വകുപ്പിന്റെ 'ആര്‍ത്തവ ശരീരം' എന്ന ശാസ്ത്ര പ്രദര്‍ശനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആര്‍ത്തവ റാലി 12ന് വൈകിട്ട് 3ന് ഹൈക്കോടതി ജംക്ഷനില്‍ നിന്നാരംഭിക്കും. പാ.രഞ്ജിത് അഭിസംബോധന ചെയ്യും.ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ആനി രാജ, സി.കെ.ജാനു, അനിതാ ദുബെ, കെ.ആര്‍.മീര, കെ.അജിത, സാറാ ജോസഫ്, സണ്ണി എം.കപിക്കാട്, സുനില്‍ പി.ഇളയിടം തുടങ്ങിയവര്‍ പ്രസംഗിക്കും.


LATEST NEWS