എ.ടി.എം. കവര്‍ച്ച നടത്തിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ.ടി.എം. കവര്‍ച്ച നടത്തിയ പ്രതികളെ കേരളത്തില്‍ എത്തിച്ചു

കോട്ടയം:  തൃശ്ശൂര്‍,എറണാകുളം,എന്നിവിടങ്ങളില്‍ എ.ടിഎം.കവര്‍ച്ച നടത്തി ഹരിയാനയിലേക്ക് മുങ്ങിയ പ്രതികളെ പിടികൂടി കേരളത്തില്‍ എത്തിച്ചു. മൂന്നുപേരെയാണ് പോലീസ് ഇരുവരെ അറസ്റ്റു ചെയ്തിട്ടുള്ളത്. കവര്‍ച്ചക്കു ശേഷം ഹരിയാന ഷിക്കപ്പൂര്‍ മേവത്തിലേക്കു കടന്നുകളഞ്ഞ സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാന്‍ സ്വദേശി പപ്പി മിയോ,ഹനീഫ്,നസീം ഖാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇവരില്‍ നസിം ഖാനെയും,ഹലീഫിനെയുമാണ് തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിച്ചത്.

പുലര്‍ച്ചെ രണ്ടരയോടെ ആലപ്പുഴയിലെത്തിച്ച പ്രതികളെ ചങ്ങാനാശ്ശേരിയിലേക്കു കൊണ്ടുപോയി. ഇവിടെനിന്നും ഇവരെ പോലീസിന്റെ ഹൈടെക് സെല്ലില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.ഡല്‍ഹിയില്‍ ബൈക്ക് മോഷണത്തില്‍ തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പപ്പി മിയോയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പോലീസ് കോടതില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 12ന് പുലര്‍ച്ചെ ഇരുമ്പനത്തെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയും കൊരട്ടിയിലെ എ.ടി.എമ്മില്‍നിന്ന 10.6 ലക്ഷം രൂപയുമാണ് അപഹരിച്ചത്. കോട്ടയം ജില്ലയില്‍ വെമ്പള്ളിയിലും മോനിപ്പള്ളിയിലും എ.ടി.എം കവര്‍ച്ചക്ക് സംഘം ശ്രമിച്ചിരുന്നു.


LATEST NEWS