ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; 15 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പാലക്കാട് : അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു (27) വാണ് നാട്ടുകാരുടെ അക്രമണത്തിൻറെയായി കൊല്ലപ്പെട്ടത്. അട്ടപ്പാടി മുക്കാലിയിലാണ് മോഷണ കുറ്റം ചുമത്തി നാട്ടുകാർ ആദിവാസി യുവാവിനെ മര്ദിച്ച് അവശനാക്കിയത്. ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.   മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. 

സംഭവത്തിൽ മുക്കാലിയിലെ കടയുടമ ഹുസൈൻ എന്ന വ്യക്തിയെ ഉൾപ്പെടെ ഏഴുപേരെ അഗളി പൊലീസ് കസ്റ്റയിലെടുത്തു. സംഭവത്തിൽ 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണു പെ‍ാലീസ് നൽകുന്ന സൂചന. മറ്റു പ്രതികൾക്കായി പെ‍ാലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നു. മധുവിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.