ഇ​ടു​ക്കി​യി​ല്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ​പി​ടി​ച്ച്‌ ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ടു​ക്കി​യി​ല്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ​പി​ടി​ച്ച്‌ ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം


ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. 

 ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.കത്തിയ ഓട്ടോയിൽ നിന്ന് ഫ്രാൻസിസിന് പുറത്തെടുത്ത് ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

നാളെ ഫോറൻസിക് സംഘമെത്തി പരിശോധിച്ചാൽ മാത്രമേ അപകടകാരണത്തിൽ അന്തിമ തീരുമാനത്തിലെത്തുകയുള്ളു.


LATEST NEWS