വിജിലന്‍സ് തലപ്പത്ത് ബി. അശോകനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം: വിജിലന്‍സ് എസ്പി  അവധിയില്‍ പോയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിജിലന്‍സ് തലപ്പത്ത് ബി. അശോകനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം: വിജിലന്‍സ് എസ്പി  അവധിയില്‍ പോയി

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്ത് ബി. അശോകനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം. ബാര്‍ കോഴ, പാറ്റൂര്‍ കോഴ എന്നീ സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് തലപ്പത്ത് കളങ്കിതനായ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം. വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയതിനടക്കം അഞ്ചോളം തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനായ ബി. അശോകനെ നിയമിച്ചതില്‍ പ്രതിഷേധിച്ച്  ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയി.

എസ്പി ആര്‍ സുകേശന്‍ വിരമിച്ച ഒഴിവിലാണ് സര്‍ക്കാര്‍ ബി അശോകനെ വിജിലന്‍സ് പ്രത്യേക സംഘം ഒന്നിന്റെ തലപ്പത്ത്‌ നിയമിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സിലെ തന്നെ വലിയ അന്വേഷണ വിഭാഗമാണിത്. ബാര്‍ കോഴ കേസിന് പുറമേ പാറ്റൂര്‍, ടൈറ്റാനിയം, തച്ചങ്കരിക്കെതിരായ അഴിമതി കേസ് തുടങ്ങിയവയും വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

കിഴിഞ്ഞ ശനിയാഴ്ചയാണ് ബി അശോകന്‍ വിജിലന്‍സ് പ്രത്യേക സംഘത്തിന്‍റെ തലവനായി ചുമതലയേറ്റത്. ഇതിനെ തുടര്‍ന്ന് പാറ്റൂര്‍, തച്ചങ്കരി കേസുകള്‍ അന്വേഷിക്കുന്ന ഡിവൈഎസ്പി നന്ദനന്‍ പിള്ള അവധിയില്‍ പ്രവേശിക്കുകയായിരുന്നു. അശോകന് കീഴില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് നന്ദന്‍ പിള്ള സര്‍ക്കാരിന് കത്തും നല്‍കി.

നേരത്തെ ബി. അശോകനെ പിരിച്ചുവിടണമെന്ന് പി.എസ്.സി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഐപിഎസിന് ശുപാര്‍ശ ചെയ്യണമെന്ന അശോകന്റെ ആവശ്യം കഴിഞ്ഞ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ ഇദ്ദേഹത്തെ ഐപിഎസിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.


LATEST NEWS