യുവതിയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ വിനായകന് ജാമ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതിയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ വിനായകന് ജാമ്യം

കല്‍പറ്റ : ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനു ജാമ്യം. രാവിലെ അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പം കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ ഹാജരായ വിനായകന് അല്‍പസമയം മുന്‍പാണ് ജാമ്യം ലഭിച്ചത്. അന്വേഷണസംഘം വിനായകന്റെ മൊഴി രേഖപ്പെടുത്തി. 

കഴിഞ്ഞ ഏപ്രില്‍ 18ന് കല്‍പറ്റയില്‍വച്ച് വിനായകനെ ഫോണ്‍ വിളിച്ചപ്പോള്‍ നടന്‍ അശ്ലീലം പറയുകയും അപമാനമുണ്ടാക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് കോട്ടയം പാമ്പാടി സ്വദേശിയായ ദലിത് ആക്ടിവിസ്റ്റിന്റെ പരാതി. സംഭവം നടന്ന സ്ഥലമായതിനാലാണു യുവതിയുടെ പരാതിയില്‍ കല്‍പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശാസ്ത്രീയതെളിവുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. 


LATEST NEWS