വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍ എത്തുന്നു

പാലക്കാട്: സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍ വരുന്നു. ജയിലുകള്‍ ആധുനികീകരിക്കുന്നതിനായി സാമൂഹികനീതി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ വനിതാ ജയിലുകളിലാണ് ബാലവിഹാര  കേന്ദ്രങ്ങള്‍ തുടങ്ങുക. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലും ആരംഭിക്കും. 14.5 കോടി രൂപയിലാണ് പദ്ധതി നടപ്പാക്കുന്നത്. 

തടവുകാരുടെ കുട്ടികളെ പരിപാലിക്കാനും അവര്‍ക്ക് കളിക്കാനും സൗകര്യമുള്ള ബാലവിഹാരകേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തുക. ഇവിടെ ആയമാരെ നിയമിക്കും. വയോജനങ്ങളായ വനിതാ തടവുകാര്‍ക്ക് ക്രെച്ചസും ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.


LATEST NEWS