നവംബര്‍ ഒന്ന് മുതല്‍ വയനാട് ചുരത്തില്‍ വാഹനയാത്രയ്ക്ക് നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവംബര്‍ ഒന്ന് മുതല്‍ വയനാട് ചുരത്തില്‍ വാഹനയാത്രയ്ക്ക് നിയന്ത്രണം

കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചതായി ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഇരുജില്ലകളിലെയും കലക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം വന്നത്. നിരോധനം നിലവില്‍ വന്നാല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും.ചുരം നവീകരിക്കാനും സി.സി.ടി.വി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും ധാരണയായിട്ടുണ്ട്. ചുരം സുരക്ഷ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കണം.


LATEST NEWS