ബാര്‍ കോഴക്കേസ്  അവസാനിപ്പിക്കുന്നു; മാണിക്കെതിരെ തെളിവില്ലെന്ന് വിജിലെന്‍സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാര്‍ കോഴക്കേസ്  അവസാനിപ്പിക്കുന്നു; മാണിക്കെതിരെ തെളിവില്ലെന്ന് വിജിലെന്‍സ്

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്‌. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ  കൃത്രിമമുണ്ടെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.

30 ദിവസം അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനും 15 ദിവസം രേഖകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ് കോടതി അനുവദിച്ചിരിക്കുന്നത്.  അന്വേഷണത്തില്‍ കെ. എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാകുന്ന തരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴ ആരോപണത്തിൽ തെളിവില്ലെന്ന് ആദ്യം നടത്തിയ അന്വേഷണത്തിലും പിന്നീടു നടത്തിയ അന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു. പിന്നീടു വീണ്ടും തുടരന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ കെ.എം. മാണി നൽകിയ ഹർജിയിലാണ് ഇന്നു കോടതി 45 ദിവസത്തെ സാവകാശം നൽകിയത്.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. മുൻമന്ത്രി കെ.എം. മാണി ബാറുടമകളിൽനിന്ന് ഒരു കോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 148 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബിജു രമേശിന്റെ ആരോപണം. കെ.എം. മാണിയെ കുറ്റവിമുക്തനാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അതിനെതിരെ പരാതിക്കാർ വിജിലൻസ് കോടതിയെ സമീപിച്ചാണ് തുടരന്വേഷണ അനുമതി നേടിയെടുത്തത്.


LATEST NEWS