ബാര്‍കോഴ കേസ് :  വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാര്‍കോഴ കേസ് :  വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി : ബാര്‍കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കുള്ളില്‍  പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

പുതിയ തെളിവുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍, കേസ് തീര്‍പ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ വിജിലന്‍സ് ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചത്.

തെളിവില്ലാതിരുന്നിട്ടും, തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി കോടതിയെ സമീപിച്ചത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സാക്ഷികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ട് ഫലം കാത്തിരിക്കുകയാണെന്നും വിജിലന്‍സ് അഭിഭാഷകന്‍ വിശദീകരിച്ചിരുന്നു.


LATEST NEWS