മാതാവിന്റെ കൈയില്‍നിന്ന്  കിണറിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാതാവിന്റെ കൈയില്‍നിന്ന്  കിണറിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു

കൂത്തുപറമ്പ്: കുളിപ്പിക്കുന്നതിനിടെ മാതാവിന്റെ കൈയില്‍നിന്ന്  കിണറിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഒന്‍പതുമാസം പ്രായമുള്ള അഫാസാണ് കിണറില്‍ വീണത്. സമീപവാസികളായ ഷഫീര്‍, മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മമ്പറം പറമ്പായി കുഴിയില്‍പീടികയില്‍ ഷക്കീന മന്‍സിലില്‍ റയ്‌സലിന്റെയും സറീനയുടെയും മകനാണ്.


ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെ കുഞ്ഞിനെ സോപ്പെടുക്കുമ്പോള്‍ മാതാവിന്റെ കൈയില്‍നിന്ന് വഴുതി കിണറില്‍ വീഴുകയായിരുന്നു. 18 കോല്‍ ആഴമുള്ള കിണറില്‍ ഏഴുകോലോളം വെള്ളമുണ്ടായിരുന്നു.  പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഷഫീറും മുഹമ്മദും സറീനയുടെ കരച്ചില്‍കേട്ട് ഓടിയെത്തി. സംഭവമറിഞ്ഞ് ഇവര്‍ കിണറിലേക്ക് എടുത്തുചാടി. വെള്ളത്തിലേക്ക് താണുപോകുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പരിക്കേറ്റ ഇരുവരെയും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയിലെ ലീഡിങ് ഫയര്‍മാന്‍ കെ.കെ.ദിലീഷും സംഘവും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു


LATEST NEWS