ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പ്രവർത്തിക്കില്ലെന്ന്  ബിഡിജെഎസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പ്രവർത്തിക്കില്ലെന്ന്   ബിഡിജെഎസ്

ചേർത്തല: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പ്രവർത്തിക്കേണ്ടെന്ന് ബിഡിജെഎസ്  പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ  തീരുമാനിച്ചു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചേർത്തലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കുന്നത് വരെ ബിജെപിയുമായി സഹകരിക്കേണ്ടെന്നാണ് ബിഡിജെഎസ് നിലപാട്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ബിജെപിയെ ഒഴിവാക്കി എൻഡിഎ യോഗം വിളിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.

തനിക്ക് എംപി സ്ഥാനം ലഭിക്കുമെന്ന് തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായതിനെതിരേ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് പരാതി നൽകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ ഒരു വിഭാഗമാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നാണ് ബിഡിജെഎസ് നേതൃത്വം കരുതുന്നത്.