ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ടുപോകില്ലെന്ന്  കുമ്മനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ടുപോകില്ലെന്ന്  കുമ്മനം

തിരുവനന്തപുരം: ബിഡിജെഎസ് എൻഡിഎ സഖ്യം വിട്ടുപോകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.  ബിഡിജെഎസ് എൻഡിഎ മുന്നണി സംവിധാനത്തിൽ തന്നെ തുടരും.അവരുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും.

ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻഡിഎ അനിവാര്യമാണ്. അതിനാൽ തന്നെ ബി‍‍ഡിജെഎസ് സഖ്യം വിട്ടു പോകില്ല. കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് ബി‍ഡിജെഎസ് വഹിച്ചിട്ടുള്ളത്. ബി‍ഡിജെഎസിന് കേന്ദ്ര പദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിന് വിയോജിപ്പ് ഇല്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ബിഡിജെഎസിന് നൽകണമെന്ന് തന്നെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒപ്പം നിന്ന് ബിഡിജെഎസും പ്രവർത്തിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.


LATEST NEWS