ദിലീപ് പരാതി നല്‍കിയിരുന്നു : വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കും : ഡിജിപി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ദിലീപ് പരാതി നല്‍കിയിരുന്നു : വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കും : ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ അറിയിച്ചു. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ഡിജിപി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും.

നടിയെ തട്ടികൊണ്ടുപോയ പള്‍സര്‍ സുനി തനിക്ക് ജയിലില്‍ നിന്ന് കത്തയച്ച ക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപ് അറിയിച്ചിരുന്നത്. സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി പൾസർ സുനി സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചതാണെന്നാണു ദിലീപ് ഹർജിയിൽ പറയുന്നത്. 

ഈ അവകാശവാദം ശരിവെക്കുന്ന തരത്തിലുള്ളതാണ് ബെഹ്റയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി അടുത്ത വെള്ളിയാഴ്ചയാണ് വിശദമായി വാദം കേൾക്കുന്നത്.


LATEST NEWS