എൽ ഡി എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോകണം; സിബിഐ അന്വേഷിക്കണം ആവശ്യവുമായി യുഡിഎഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എൽ ഡി എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോകണം; സിബിഐ അന്വേഷിക്കണം ആവശ്യവുമായി യുഡിഎഫ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് എത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന് യു ഡി എഫ് എംപിമാർ ആവശ്യപ്പെട്ടു. കേരളത്തിൽ കലാപ ക്യാംപസുകൾ ഉണ്ടാക്കാൻ ആണ് എസ് എഫ് ഐയുടെ ശ്രമം. ഒരു പറ്റം അധ്യാപകരും അക്രമ രാഷ്ട്രീയത്തിന് കൂട്ടു നിൽക്കുന്നു. എൽ ഡി എഫ് സർക്കാരിന് തിരുത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോകണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

പി.എസ്.സിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിന് സമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നഷ്ടമായി. പരീക്ഷയില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റ് സംസ്ഥാനത്തുണ്ട്. എസ്.എഫ്.ഐയ്ക്ക് ഇതില്‍ പങ്കുണ്ട്. ശബരിമലയിലെ വിവരങ്ങള്‍ ആര്‍.എസ്.എസിന് ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.


LATEST NEWS