പാളുന്നു പദ്ധതികൾ...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി, പിങ്ക് പോലീസ് സംവിധാനം, പിങ്ക് ബീറ്റ്, സ്വാധര്‍ സ്‌കീം, ഉജ്ജ്വല സ്‌കീം എന്നിങ്ങനെ നീളുന്നു പദ്ധതികളുടെ എണ്ണം.അതിലൊന്നാണ് 2009ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എന്‍.ആര്‍.എച്ച്.എം.) ത്തിന്റെ ഭാഗമായി ആരംഭിച്ച ഭൂമിക പദ്ധതി.എന്നാല്‍, 14 ജില്ലകളിലായി ജോലിചെയ്യുന്ന ഭൂമികയിലെ അഡീഷണല്‍ കൗണ്‍സിലര്‍മാരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കംമൂലം 21 പേരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

2009ല്‍ പദ്ധതി ആരംഭിച്ച സമയത്ത് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിയമിച്ച കൗണ്‍സിലര്‍മാര്‍ക്ക് പുറമെ 2014ല്‍ സാമൂഹ്യ നീതി വകുപ്പ് നിയമിച്ച അധിക കൗണ്‍സിലര്‍മാരെ ഫണ്ടിന്റെ അഭാവംമൂലം പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.കൗണ്‍സിലര്‍മാരെ ഡിസംബര്‍ അവസാനത്തോടെ പിരിച്ചുവിടുകയോ മറ്റു ജില്ലകളിലെ ഒഴിവില്‍ നിയമിക്കാനോ ആയിരുന്നു വകുപ്പിന്റെ തീരുമാനം.അക്രമത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായം, നിയമസഹായം, പോലീസിന്റെയും പ്രൊട്ടക്ഷന്‍ ഓഫീസറുടെയും കൗണ്‍സിലറുടെയും സേവനം ലഭ്യമാക്കുന്ന രീതിയിലുള്ള ഭൂമിക വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലിനെ മാറ്റി വണ്‍ സ്റ്റോപ്പ് സെല്ലാക്കാനുള്ള പദ്ധതിയുണ്ട്. എന്നാൽ സാമ്പത്തിക ബാധ്യതയുടെ പേരിൽ ആളെകുറയ്ക്കുകയാണ് ചെയ്യുന്നത്.