സോളാർ കേസ് :  ഗണേഷ്കുമാറിനെതിരെ കേസെടുക്കണം : ബിജു രാധാകൃഷ്ണൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാർ കേസ് :  ഗണേഷ്കുമാറിനെതിരെ കേസെടുക്കണം : ബിജു രാധാകൃഷ്ണൻ

തിരുവനന്തപുരം∙ സോളാർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ഗണേഷ്കുമാറിനെതിരെ കേസെടുക്കണമെന്നു പ്രതി ബിജു രാധാകൃഷ്ണൻ. ഗണേഷിനെതിരെ സി‍ഡി അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിനു കൈമാറാൻ താൻ തയാറാണ്. ഉമ്മന്‍ ചാണ്ടി സർക്കാർ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസിൽ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു.

അതേസമയം, പുതിയ ആരോപണവുമായി സരിത എസ്. നായർ വീണ്ടും രംഗത്തെത്തി. സോളര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താൻ ചൂഷണത്തിനിരയായിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നിൽ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.  


LATEST NEWS