ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിര്‍ണായക തെളിവുകള്‍: അറസ്റ്റ് ഉടന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിര്‍ണായക തെളിവുകള്‍: അറസ്റ്റ് ഉടന്‍ 


തിരുവനന്തപുരം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്. ചോദ്യം ചെയ്യ്തതിനു ശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുണ്ട് പൊലീസ്. മഠത്തിലെ രജിസ്റ്റര്‍, ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി, തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴി എല്ലാം ബിഷപ്പിനെതിരെയുള്ള തെളിവുകളായി.  മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസിന്റെ കൈവശമുണ്ട്. കന്യാസ്ത്രീയുടെ ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്.

2014നും 2016നും ഇടയില്‍ നടന്ന സംഭവമാണെന്നും തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചായിരുന്നു കോടതി നിലപാടെടുത്തത്. അതേസമയം ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിങ് പ്രതികരിച്ചത്.

ഈ മാസം 19-ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസയച്ചിട്ടുണ്ട്.


 


LATEST NEWS