ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ സിസ്റ്ററിനെതിരെ അച്ചടക്കനടപടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ സിസ്റ്ററിനെതിരെ അച്ചടക്കനടപടി 

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീനു റോസിനെതിരെ അച്ചടക്കനടപടി. 

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുറവിലങ്ങാട് കോണ്‍വന്റില്‍ താമസിക്കുന്ന സിസ്റ്റര്‍ നീനു റോസിനോട് സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണവും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസ് മാധ്യമങ്ങളോടു പ്രതികരിച്ചു. 


LATEST NEWS