ബിജെപിയെ നേരിടാൻ കോൺഗ്രസിനു ത്രാണിയില്ല;  ഇടതുപക്ഷ യോജിപ്പ് ആവശ്യം: മുഖ്യമന്ത്രി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയെ നേരിടാൻ കോൺഗ്രസിനു ത്രാണിയില്ല;  ഇടതുപക്ഷ യോജിപ്പ് ആവശ്യം: മുഖ്യമന്ത്രി 

തളിപ്പറമ്പ്: . ബിജെപിയെ നേരിടാൻ കോൺഗ്രസിനു ത്രാണിയില്ലാത്തതിനാൽ വിപുലമായ ഇടതുപക്ഷ യോജിപ്പാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ബിജെപിയെ ശരിയായ രീതിയിൽ എതിർക്കണമെങ്കിൽ ഉറച്ച ഇടതുപക്ഷ ഐക്യം ആവശ്യമാണെന്നും എന്നാൽ ഇത് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടിൽനിന്ന് വ്യത്യസ്തമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു,

ഇടതുപക്ഷത്തോട് അണിചേരാൻ തയാറുള്ള ജനാധിപത്യ ശക്തികളെ അണിനിരത്തണം. ബിജെപിക്കെതിരായി രൂപീകരിക്കുന്ന ഇത്തരം യോജിപ്പ് രാഷ്ട്രീയ കൂട്ടുകെട്ടായി തെറ്റിദ്ധരിക്കേണ്ടതില്ല. തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു മത്സരിക്കുന്ന കൂട്ടുകെട്ടായി കാണേണ്ടതുമില്ല. ബിജെപിയുടെ തെറ്റായ നയങ്ങളെ പ്രതിരോധിക്കുക എന്നതാണ് പ്രധാനം.

ബിജെപിക്ക് എതിരെ മുന്നോട്ടു വരുന്ന ജനാധിപത്യ ശക്തികളെ ഇടതുപക്ഷത്തിന് സ്വാഭാവികമായും ഒന്നിച്ച് അണിനിരത്താനാകും. അതിനു ശ്രമിക്കേണ്ടതുണ്ട്.  ഇത് രാഷ്ട്രീയ കൂട്ടുകെട്ടായിക്കൂടാ എന്നുപറയുന്നതിന് വ്യക്തമായ അനുഭവമുണ്ട്. ചില സ്ഥലങ്ങളിൽ ഇത്തരം പാർട്ടികൾ ഭരണം നടത്തിയ അനുഭവവും നമുക്കുണ്ട്. പൂർണമായും വലതുപക്ഷ നയങ്ങളാണ് നടപ്പാക്കുന്നത്. എന്നതിനാല്‍ തിരഞ്ഞടുപ്പ്  സഖ്യത്തെക്കുറിച്ച് ആലോചിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 


LATEST NEWS