കരിക്കകത്ത്​ ബി.ജെ.പി- സി.പി.എം സംഘര്‍ഷം; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരിക്കകത്ത്​ ബി.ജെ.പി- സി.പി.എം സംഘര്‍ഷം; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: കരിക്കകത്ത്​ ബി.ജെ.പി- സി.പി.എം സംഘര്‍ഷം. തിരുവനന്തപുരം കരിയ്ക്കകത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബി.ജെ.പി പ്രകടനം കടന്നുപോയതിനു തൊട്ടുപിന്നാലെയാണ്​ സി.പി.എം ഓഫീസിനു നേരെ ആക്രമണമുണ്ടായത്​.

തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നത്. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. മനു, അരുണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇതിനിടെ കണ്ണൂര്‍ ഇരിട്ടിയിലും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരാണ് ഇവിടെയും ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 


LATEST NEWS