സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: അയ്യപ്പഭക്തന്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴഅച സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വേണുഗോപാലന്‍ വൈകിട്ടാണ് മരിച്ചത്.

ആര്‍എസ്എസ് അനുഭാവിയായ ഇദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.