പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്;രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്;രമേശ് ചെന്നിത്തല

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പ്രശ്നമുണ്ടാക്കാൻ പോയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റ് ചെയ്ത് സർക്കാർ ശശികലയെ വലിയ ആളാക്കിയെന്നും ചെന്നിത്തല പറ‍ഞ്ഞു. പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. 
  സാ​ധാ​ര​ണ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ആ​യ്യ​പ്പ ഭ​ക്ത​ൻ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും അ​തി​നും ത​യാ​റാ​യി​ല്ല. രാ​ത്രി ജ​ന​ങ്ങ​ൾ ഉ​റ​ങ്ങി കി​ട​ന്ന​പ്പോ​ളാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.  ജ​നം ഇ​ത് പൊ​റു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സ​ർ​ക്കാ​ർ സാ​വ​കാ​ശ ഹ​ർ​ജി തേ​ട​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. പി​ന്നീ​ട് രാ​ജാ​വും ത​ന്ത്രി​യും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​ർ അ​തി​നു വ​ഴ​ങ്ങി. ജാ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് എ​ന്ത് മ​ര്യാ​ദ​യാ​ണ് ഇ​ത്. ഏ​ത് ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. 

സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് സര്‍വ്വകക്ഷിയോഗം പരാജയപ്പെടാന്‍ കാരണം. തന്ത്രിയും പന്തളം രാജാവും പറഞ്ഞത് മുഖ്യമന്ത്രി കേൾക്കുന്നത് എന്ത് നവോത്ഥാനം. മാധ്യമങ്ങൾക്ക് നേരെയും സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന് പകരം ഭരണഘടന ഭേദഗതിക്കായി ശ്രീധരൻപിള്ള പ്രധാനമന്ത്രിയെ കാണുകയാണ് വേണ്ടത് എന്നും ചെന്നിത്തല  പറ‍ഞ്ഞു.