പത്തുലക്ഷം പുതിയ അംഗങ്ങൾ കേരളത്തിൽ ബി.ജെ.പി. യിൽ ചേർന്നു:  പി.എസ്. ശ്രീധരൻപിള്ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തുലക്ഷം പുതിയ അംഗങ്ങൾ കേരളത്തിൽ ബി.ജെ.പി. യിൽ ചേർന്നു:  പി.എസ്. ശ്രീധരൻപിള്ള

തിരുവനന്തപുരം: അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ ബി.ജെ.പി. യിൽ ചേർന്നത് പത്തുലക്ഷം പുതിയ അംഗങ്ങളെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. സി.പി.എമ്മിൽനിന്നും സി.പി.ഐ.യിൽനിന്നും ഭാരവാഹികളടക്കം ബി.ജെ.പി.യിൽ അംഗത്വമെടുത്തു. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവരും ഏറെയുണ്ട്. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
 25 ലക്ഷം പേരാണ് ഇപ്പോൾ ബി.ജെ.പി. ക്ക് കേരളത്തിലുള്ളത്. ഓഗസ്റ്റ് 30-ന് അംഗത്വ പ്രചാരണത്തിന്റെ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ 70 ശതമാനം വളർച്ചയുണ്ടാക്കാനായി. ന്യൂനപക്ഷങ്ങളിൽ ഭീതിയുളവാക്കുന്നവിധം എൽ.ഡി.എഫും, യു.ഡി.എഫും നരേന്ദ്രമോദി സർക്കാരിനെതിരേ നടത്തുന്ന വ്യാജപ്രചാരണത്തിനേറ്റ തിരിച്ചടിയാണിത്. മുസ്‍‌ലിം ലീഗിന്റെ സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ ചെറുമകൻ, കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ, മുൻ രജിസ്ട്രാർ എന്നിവരൊക്കെ പുതുതായി അംഗത്വമെടുത്തവരിലുണ്ട്. 92,000 പേർ അംഗത്വം ആവശ്യപ്പെട്ട് സമീപിച്ചവരാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. 
 ശബരിമല വിധിയെക്കുറിച്ച് മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഗവർണറായിരിക്കെ പറയാത്തത് സ്ഥാനമൊഴിഞ്ഞശേഷം പറയുന്നതിന് വലിയ പ്രാധാന്യമില്ല. ശബരിമല വിഷയത്തിൽ സർക്കാരും സി.പി.എമ്മും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. പാർട്ടി നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ പ്രചാരണകമ്മിറ്റി കൺവീനർ ജയസൂര്യൻ പാലയും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 


LATEST NEWS