ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കള്‍ മാണിയുമായി കൂടികാഴ്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കള്‍ മാണിയുമായി കൂടികാഴ്ച നടത്തി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിച്ചു. എന്നാല്‍ കെ.എം. മാണിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടുനിന്നതായാണ് വിവരം. ഞായറാഴ്ച കേരള കോണ്‍ഗ്രസിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. 

അതേസമയം,​ പിന്തുണയ്ക്കുമെന്നോ ഇല്ലെന്നോ മാണി പറഞ്ഞില്ലെന്നാണ് സൂചന. ചെങ്ങന്നൂരിലെ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വ്യക്തമാക്കുമെന്നാണ് മാണി ബി.​ജെ.​പി നേതാക്കളോട് പറഞ്ഞത്.


LATEST NEWS