‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിൽ നടക്കാനൊരുങ്ങി ബിജെപി; കേന്ദ്ര നേതാക്കളെത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിൽ നടക്കാനൊരുങ്ങി ബിജെപി; കേന്ദ്ര നേതാക്കളെത്തും

മറ്റു സംസ്ഥാങ്ങളിൽ നടത്തി വിജയിച്ച പേജ് പ്രമുഖ് തന്ത്രം കേരളത്തിലും നടപ്പാക്കാനൊരുങ്ങി ബിജെപി. പേജ് പ്രമുഖിനെ നിയോഗിച്ച് വോട്ടര്‍ പട്ടികയിലെ ആളുകളെ തെരഞ്ഞുപിടിച്ച് ക്യാന്‍വാസ് ചെയ്യാലാണ്  ബിജെപി പദ്ധതി. ഇതിനായി കേരളത്തിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, മറ്റു കേന്ദ്ര നേതാക്കളും എത്തും.

വോട്ടര്‍ പട്ടികയിലെ ഒരു പേജിലെ ആളുകളെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ആളുകളെ നിയോഗിച്ചുകൊണ്ടികൊണ്ടിരിക്കുകയാണ്. നിരന്തരമായി വീടുകള്‍ കയറിയിറങ്ങി നിയോഗിക്കപ്പെട്ട ആളുകളില്‍ ബിജെപിയുടെ നയങ്ങള്‍ പരിചയപ്പെടുത്തുക. വോട്ട് അനുകൂലമാക്കാന്‍ പ്രേരിപ്പിക്കുക എന്നതൊക്കെയാണ് ചുമതലകള്‍.

പേജ് പ്രമുഖുകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പത്തനംതിട്ടയില്‍ 14ന് യോഗി ആദിത്യനാഥ് എത്തും. തുടര്‍ന്ന് കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തും. പാലക്കാട് അമിത് ഷാ വരുമെന്നും തീരുമാനമുണ്ട്. തുടര്‍ന്നും കേന്ദ്ര നേതാക്കളെത്തുമെങ്കിലും തിയതികള്‍ തീരുമാനമായിട്ടില്ല.