നേമത്തെ വോട്ടർ പട്ടികയിൽ ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്ന് എൽഡിഎഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നേമത്തെ വോട്ടർ പട്ടികയിൽ ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്ന് എൽഡിഎഫ്

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നേമം നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്ത്. മണ്ഡലത്തിൽ താമസക്കാരല്ലാത്ത നിരവധിപ്പേരെ ബിജെപിക്കാർ അവസാനവട്ട വോട്ടർപട്ടികയിൽ തിരുകി കയറ്റിഎന്നാണ് എൽഡിഎഫ് ആരോപണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റി അധ്യക്ഷനായ എം.വിജയകുമാർ  ചീഫ് ഇലക്ട്രല്‍ ഓഫീസർക്ക് പരാതിയും നൽകി.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വോട്ടർപട്ടികയിൽ തിരുകി കയറ്റിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോലും അറിയാതെയാണ് സ്ഥലത്തില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ രക്ഷകര്‍ത്താക്കളായി അപേക്ഷ നല്‍കിയവരുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.