രേഖകളില്ലാതെ കടത്തിയ ഒരു കോടി  രൂപ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രേഖകളില്ലാതെ കടത്തിയ ഒരു കോടി  രൂപ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്ന് പിടികൂടി

വയനാട്: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്ന് ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്നു. പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍ (53), രവി ( 62 ) എന്നിവരെ കസ്റ്റഡിയിലെടുത്തു.

കര്‍ണാടക ആര്‍.ടി.സി ബസില്‍ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്.ഉടന്‍ പ്രതികളെ പോലീസിന് കൈമാറും.


LATEST NEWS