ബി.എസ്.എൻ.എൽ കരാർ ജീവനക്കാരന് ശമ്പളം മുടങ്ങി; ജീവനക്കാരൻ ഓഫീസിൽ ആത്മഹത്യ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി.എസ്.എൻ.എൽ കരാർ ജീവനക്കാരന് ശമ്പളം മുടങ്ങി; ജീവനക്കാരൻ ഓഫീസിൽ ആത്മഹത്യ ചെയ്തു

നിലമ്പൂർ: ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ നിലമ്പൂരിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മറ്റുജീവനക്കാർ വരുന്നതിന് മുമ്പ് ഓഫീസിലെത്തിയ രാമകൃഷ്ണൻ തൂങ്ങിമരിക്കുകയായിരുന്നു. 

 ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്തുമാസമായി രാമകൃഷ്ണൻ അടക്കമുള്ള ബി.എസ്.എൻ.എൽ കരാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇതിനെതിരെ കരാർ ജീവനക്കാരുടെ സമരം നടക്കുന്നതിനിടെയാണ് നിലമ്പൂരിൽ ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തിരിക്കുന്നത്.  


LATEST NEWS