ബിഎസ്എന്‍എല്ലിന്റെ ദീപം പ്ലാനിന് തുടക്കമായി; ലക്‌ഷ്യം സാധാരണക്കാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്എന്‍എല്ലിന്റെ ദീപം പ്ലാനിന് തുടക്കമായി; ലക്‌ഷ്യം സാധാരണക്കാര്‍ 

തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ ദീപം പ്ലാനിന് തുടക്കമായി.  സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള  പ്ലാന്‍ ആണിത്.  തിരുവനന്തപുരത്ത് ബി.എസ്.എന്‍ എല്‍ കേരള ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: കുഞ്ചേറിയ പി. ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു.

കേരള ടെലികോം സര്‍ക്കിള്‍ സിജിഎം ഡോ. പി.റ്റി.മാത്യു ഐ ടി എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ഡോ. എസ് ജ്യോതിശങ്കര്‍   പ്ലാനിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി.  സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 %  ഫോണ്‍ വിളിക്കുന്നതിന്  വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു.

ദീപം പ്ലാനില്‍ രാജ്യമെമ്പാടും  ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്റിന് ഒരു പൈസയും, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1.2 പൈസയുമാണ്. (  റോമിങ്ങ് ഉള്‍പ്പെടെ ). 180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.