വെടിയുണ്ട: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെടിയുണ്ട: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഉണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെ ന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേരള പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍ തോതില്‍ വെടിക്കോപ്പുകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.

അതേസമയം, സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചപോലെ കേരളാ പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാല്‍, വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേട് സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചാണ് തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. 

സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 660 ഇന്‍സാസ് റൈഫിളുകളില്‍ 647 എണ്ണം പേരൂര്‍ക്കട എസ്.എ.പി. ക്യാമ്ബിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകള്‍ മണിപ്പൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി പറഞ്ഞു.


LATEST NEWS