ബസ് ചാർജ് വർധിപ്പിക്കും: മിനിമം ചാർജ് എട്ട് രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബസ് ചാർജ് വർധിപ്പിക്കും: മിനിമം ചാർജ് എട്ട് രൂപ

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായി.  ഈ വിഷയത്തില്‍ സർക്കാരിന് എൽഡിഎഫ് യോഗം അനുമതി നൽകി. മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാവാത്ത രീതിയില്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് നിര്‍ദ്ദേശം.

ബസ് ചാർജ് വർധന ചർച്ച ചെയ്യാൻ ഇന്ന് എകെജി സെന്‍ററിൽ അടിയന്തര ഇടതുമുന്നണി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകിയത്.വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍  എട്ട് രൂപയും ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ് 11 രൂപയാവും

ചാർജ് വർധിപ്പിക്കുന്നില്ലെങ്കിൽ ഈ മാസം 16 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.  ഇന്ധനവില വർധനവിന്‍റെ പേരിൽ   കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാർ ആലോചിച്ചത്.


LATEST NEWS