ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നണികൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി മുന്നണികൾ

തിരുവനന്തപുരം:  സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം. മ‍ഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ്  അടുത്തമാസം 21 ന് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍.ഡി.എഫും നാളെ ചേരും. യുഡിഎഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എറണാകുളം മണ്ഡലം യുഡിഎഫ് നേതൃയോഗം ഇന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേരും . ബിജെപി കോര്‍കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടേണ്ടവരുടെ  പ്രാഥമിക പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കി. കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും ,ഈ മാസം മുപ്പതാം തീയതിവരെയാണ് പത്രികാസമര്‍പ്പണത്തിനുള്ള സമയം . അടുത്തമാസം മൂന്നാംതീയതിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 
 


LATEST NEWS