അര്‍ബുദബാധ തുടക്കത്തില്‍ കണ്ടെത്താന്‍  കൂടുതല്‍ സംവിധാനം  ആവശ്യം:  ആര്‍.സി.സി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ബുദബാധ തുടക്കത്തില്‍ കണ്ടെത്താന്‍  കൂടുതല്‍ സംവിധാനം  ആവശ്യം:  ആര്‍.സി.സി

കൊച്ചി: സംസ്ഥാനത്ത് അര്‍ബുദബാധ തുടക്കത്തിലേ കണ്ടെത്താന്‍  കൂടുതല്‍ സംവിധാനം  ആവശ്യമെന്ന് ആര്‍.സി.സി.   അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലയിലും തുടങ്ങണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയിലാണിത്. 


ആലപ്പുഴ വള്ളികുന്നം സ്വദേശിനി ജെ. ബിന്ദ്യയാണ് ഹര്‍ജിക്കാരി. ഇതില്‍ കോടതി സംസ്ഥാനസര്‍ക്കാരിന്റെ വിശദീകരണം തേടി. ചികിത്സാസൗകര്യം മെച്ചപ്പെടുത്താന്‍ കാന്‍സര്‍ സെന്റര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തിന് എല്ലാവിധ സഹകരണവും നല്‍കുമെന്നും ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.


എറണാകുളത്തും പാലക്കാട്ടുമാണ് കാന്‍സര്‍ നേരത്തേ കണ്ടെത്താനുള്ള കേന്ദ്രങ്ങളുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മറ്റു ജില്ലകളില്‍ക്കൂടി ഇത്തരം സംവിധാനം ആവശ്യമുണ്ട്. കൊച്ചിയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലും മെഡിക്കല്‍ കോളേജുകളിലും കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വേണം. സൈറ്റോപാതോളജി ലാബ് തുടങ്ങണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ചെലവേറിയ പദ്ധതിയാണെന്ന് ആര്‍.സി.സി. അറിയിച്ചു. 


കാന്‍സര്‍ ചികിത്സാസൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ആദ്യ ഗഡു ആര്‍.സി.സി.ക്ക് കിട്ടിയിട്ടുണ്ട്. കൊച്ചിയിലെയും പാലക്കാട്ടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് അത് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. അവിടെ കൂടുതല്‍ ജീവനക്കാരെ വെക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.


LATEST NEWS