ഓടുന്ന കാറിനു   തീപിടിച്ച് ഒരാൾ മരിച്ചു; അപകടകാരണം വ്യക്തമല്ല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഓടുന്ന കാറിനു   തീപിടിച്ച് ഒരാൾ മരിച്ചു; അപകടകാരണം വ്യക്തമല്ല 

കോയമ്പത്തൂർ:  ഓടുന്ന കാറിനു   തീപിടിച്ച് ഒരാൾ മരിച്ചു. കർണാടക കോലാർ ആണ്ടക്കർപേട്ട് ബസാർ വീഥിയിൽ ദിലീപ് കുമാർ ഗൗഡ (38) ആണു മരിച്ചത്.    കൊച്ചിയിൽ സഹോദരനെ കാണാൻ പോകുമ്പോഴാണ് അപകടം. ഭാര്യ ആശ ദേവുഡ, മകൻ എച്ചു, മകൾ എത്തൽ എന്നിവരും കാറിലുണ്ടായിരുന്നു.

കേരള റജിസ്ട്രേഷൻ കാറാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ എൽ ആൻഡ് ടി ബൈപാസ് റോഡിൽ മധുക്കര ടോൾ ഗേറ്റിനു സമീപമെത്തിയപ്പോൾ കത്തിയത്. എൻജിനിൽനിന്നു തീ ഉയരുകയായിരുന്നു.

ഉറക്കത്തിലായിരുന്ന ഭാര്യയെയും കുട്ടികളെയും വിളിച്ചുണർത്തി രക്ഷപ്പെടുത്തിയ ദിലീപ് തീയില്‍പ്പെട്ടു.   കാറിൽ തീ പടരാനുള്ള കാരണം വ്യക്തമല്ലെന്നു   പൊലീസ് പറഞ്ഞു.