തിരുവല്ലയില്‍ കാര്‍ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവല്ലയില്‍ കാര്‍ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയ്ക്ക് സമീപം കാര്‍ സ്കൂട്ടറിലിടിച്ച്‌ യുവാവ് മരിച്ചു. തുകലശ്ശേരി സ്വദേശി സുനിലാണ് മരിച്ചത്. 40 വയസായിരുന്നു. 

ഇന്നലെ രാത്രി 9.45 നായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.