യുവതിയുടെ പരാതി; ന​ട​ന്‍ വി​നാ​യ​ക​ൻ തെറ്റ് സമ്മതിച്ചു; കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതിയുടെ പരാതി; ന​ട​ന്‍ വി​നാ​യ​ക​ൻ തെറ്റ് സമ്മതിച്ചു; കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

വയനാട്: സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും. പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയത്.

ക​ല്‍​പ്പ​റ്റ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത് . കോ​ട്ട​യം പാമ്പാടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​നാ​യ​ക​നെ​തി​രെ കേസെടുത്തത്. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ​യി​ലെ​ത്തി​യ താ​ന്‍ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​നു ക്ഷ​ണി​ക്കു​ന്ന​തി​നു ഫോ​ണ്‍ ചെ​യ്ത​പ്പോ​ള്‍ എ​ടു​ക്കാ​തി​രു​ന്ന വി​നാ​യ​ക​ന്‍ തി​രി​ച്ചു​വി​ളി​ച്ചു മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കോ​ട്ട​യം പോ​ലീ​സി​ലാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. എന്നാൽ, സം​ഭ​വം നടക്കുമ്ബോള്‍ യു​വ​തി വ​യ​നാ​ടായിരുന്ന​തി​നാ​ല്‍ പ​രാ​തി ക​ല്‍​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ജൂണ്‍ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച്‌ സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.