പറഞ്ഞുറപ്പിച്ച സദ്യ എത്തിക്കാതെ കല്ല്യാണ ദിനത്തിൽ പാചകക്കാരൻ മുങ്ങി, വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പറഞ്ഞുറപ്പിച്ച സദ്യ എത്തിക്കാതെ കല്ല്യാണ ദിനത്തിൽ പാചകക്കാരൻ മുങ്ങി, വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി

പനങ്ങാട്: കല്യാണത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെത്തുടര്‍ന്ന് കല്യാണ വീട്ടുകാര്‍ വെട്ടിലായി. പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം. 

പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി. പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്താതെ വന്നപ്പോള്‍ റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാറ്ററിങ് സെന്ററിലെത്തി. 

പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജുവായിരുന്നു പെണ്‍ വീട്ടുകാരില്‍ നിന്നും അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യ ഏറ്റെടുത്തത്. എന്നാല്‍ കാറ്ററിങ് സെന്ററിലെത്തിയ റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് കാര്യം മനസ്സിലായി. സദ്യയൊരുക്കാതെ കാറ്ററിങ് കാരന്‍ മുങ്ങിയതാണെന്ന്.

വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി. കാറ്ററിങ് കരാറുകാരന്റെ പനങ്ങാടുള്ള സഹായികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തലേന്ന് രാത്രി പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാന്‍ പറഞ്ഞതല്ലാതെ തങ്ങള്‍ക്ക് വേറെ നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നും അപകടം മണത്തതിനാല്‍ തങ്ങള്‍ സ്ഥലം വിട്ടതായും സഹായികള്‍ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

സമീപത്തെ ഹോട്ടലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണിയും എത്തി. വരന്റെ പാര്‍ട്ടിക്ക് മരടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വെജി.സദ്യയും ഏര്‍പ്പാടാക്കി. വരന്റെ വീട്ടുകാരുടെ സഹകരണം ഏറെ ആശ്വാസമായി. റസി.അസോസിയേഷന്റെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതിയും നല്‍കി.


LATEST NEWS