നെടുങ്കണ്ടം കസ്റ്റഡി മരണം:  ഉന്നതര്‍ക്കും പങ്കെന്ന് സിബിഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെടുങ്കണ്ടം കസ്റ്റഡി മരണം:  ഉന്നതര്‍ക്കും പങ്കെന്ന് സിബിഐ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും പങ്കെന്ന് സിബിഐ. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് സിബിഐയുടെ റിമാർഡ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായ സാബുവിനെ ആറുദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

കേസിൽ നിന്ന് ജാമ്യം ലഭിക്കുന്നതിനായി എസ്ഐ സാബു നൽകിയ അപേക്ഷയിലും ഉരുട്ടിക്കൊലയ്ക്ക് പിന്നില് ഉന്നതരുണ്ടെന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. കേസ് ഏതുവിധേനെയും തെളിയിക്കണമെന്ന നിർദ്ദേശം ലഭിച്ചിരുന്നുവെന്നും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞത് അനുസരിച്ചാണ് താൻ ഉദയകുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇയാൾ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 26 നാണ് സിബിഐ കേസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


LATEST NEWS