പെരിയ ഇരട്ടക്കൊലപാതകക്കേസ്; അന്വേഷണം താത്കാലികമായി നിർത്തിവച്ച് സിബിഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരിയ ഇരട്ടക്കൊലപാതകക്കേസ്; അന്വേഷണം താത്കാലികമായി നിർത്തിവച്ച് സിബിഐ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം താത്കാലികമായി നിർത്തിവച്ച് സിബിഐ. സർക്കാരിന്റെ റിട്ട് അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനാലാണ് നടപടി. അന്വേഷണം മരവിപ്പിക്കാൻ ഹൈക്കോടതി വാക്കാൽ നിർദേശിച്ചതായി സിബിഐ വ്യക്തമാക്കി. കേസ് സിബിഐക്ക് വിടരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അപ്പീൽ.

ഇന്ന് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലിന്റെയും കൃപേഷിന്റെ കുടുംബാംഗങ്ങൾ കൊച്ചിയിലെ സിബിഐ ഓഫിസിന് മുന്നിൽ സത്യഗഹ സമരം നടത്തിയിരുന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയിട്ടില്ലെങ്കിലും അന്വേഷണം മരവിച്ച അവസ്ഥയിലാണ്.


LATEST NEWS