സിബിഎസ്ഇ സ്‌കൂളുകളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ അനുമതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിബിഎസ്ഇ സ്‌കൂളുകളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ അനുമതി

കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. 9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കാണ് അനുമതി. 20 ദിവസത്തില്‍ കൂടുതല്‍ ക്ലാസ് നടത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവധിക്കാല ക്ലാസ് നടത്താന്‍ സ്‌കൂള്‍ അധികൃതരും രക്ഷാകര്‍തൃ സംഘടനയും നല്‍കുന്ന സാക്ഷ്യപത്രം സഹിതം ഹര്‍ജിക്കാര്‍ തിരുവനന്തപുരം സിബിഎസ്ഇ റീജനല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അനുമതിയോടെ മാത്രമേ ക്ലാസ് നടത്താവൂ എന്നു കോടതി നിര്‍ദേശിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ  സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണു  ഉത്തരവ്.


LATEST NEWS