പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി രൂപയുടെ അധിക സഹായം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി രൂപയുടെ അധിക സഹായം

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്രം 3048 കോടിയുടെ അധിക സഹായെ നര്‍കാന്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയാണ് തീരുമാനമെടുത്തത്.5000 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. രാജ്നാഥ് സിങിന് പുറമേ ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.


കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.