കേരള നിയമസഭയിൽ സാമാജികരെ ഞെട്ടിച്ച് അപൂർവ അതിഥിയെത്തി; കൈയടിച്ച് സ്വീകരിച്ച് എംഎൽഎമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള നിയമസഭയിൽ സാമാജികരെ ഞെട്ടിച്ച് അപൂർവ അതിഥിയെത്തി; കൈയടിച്ച് സ്വീകരിച്ച് എംഎൽഎമാർ

തിരുവനതപുരം: കേരള നിയമസഭയിൽ സാമാജികർ ഞെട്ടിച്ച് ഒരു അപൂർവ അതിഥിയെത്തി. വിഐപി ഗാലറിയിലെത്തിയ ആ അതിഥിയെ ആദ്യം ആരും ശ്രദ്ധിച്ചില്ല. അദ്ദേഹം വിഐപി ലോഞ്ചില്രുന്ന സഭ വീക്ഷിക്കാൻ തുടഗിയിരുന്നു. അപ്പോഴാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അറിയിപ്പ് വന്നത്. ‘‘ഒരു വിശിഷ്ടാതിഥി നിയമസഭയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’’.

നീല കുർത്തിയും വെള്ള പാന്റ്സുമണിഞ്ഞ് വിഐപി ഗാലറിയിലുരുന്ന് ഭാര്യയ്‌ക്കൊപ്പം സഭ വീക്ഷിക്കുകയായിരുന്നു നിതിൻ ഗഡ്കരി. സ്പീക്കറുടെ അറിയിപ്പ് വന്നതോടെ ഉടൻ അംഗങ്ങളുടെ മുഖം ഗാലറിയിലേക്കു തിരിഞ്ഞു. ഗഡ്കരിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും കുടുംബാംഗങ്ങളും എഴുന്നേറ്റു നിന്ന് അംഗങ്ങളെ നോക്കി തൊഴുതു. എംഎൽഎമാർ ഡെസ്കിൽ തട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്തു. 

കോവളം സന്ദർശനത്തിനായി കുടുംബാംഗങ്ങളോടൊപ്പം എത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാര്യയെയും കൂട്ടിമുഖ്യമന്ത്രിയെയും സ്പീക്കറെയും അംഗങ്ങളെയും കാണാൻ സഭയിലെത്തിയത്. നിയമസഭാ നടപടികളും തേക്കിൻതടിയിൽ തീർത്ത അകത്തളവും കൗതുകപൂർവം അദ്ദേഹവും ഭാര്യയും നോക്കിയിരുന്നു. കാൽ മണിക്കൂറോളം ഗാലറിയിൽ ചെലവിട്ട ശേഷമാണ് മന്ത്രിയും പത്നിയും മടങ്ങിയത്. 

സഭയിലേക്കു കടക്കുംമുൻപ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി. സുധാകരൻ, ഒ. രാജഗോപാൽ എംഎൽഎ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പിന്നീട് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണു മടങ്ങിയത്. 


LATEST NEWS