ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം;  തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം;  തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ച്  പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്. 

കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. 312 സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് ജോസ് പക്ഷത്തിന്‍റെ അവകാശവാദം. 
അതേസമയം, കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് പിജെ ജോസഫ്‌ പറഞ്ഞു. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു. 

യോഗതീരുമാനങ്ങൾ നിലനിൽക്കില്ല. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.   


LATEST NEWS