ദുരൂഹമരണങ്ങള്‍ ആരോഗ്യസെക്രട്ടറി അന്വേഷിക്കും; കെകെ ശൈലജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരൂഹമരണങ്ങള്‍ ആരോഗ്യസെക്രട്ടറി അന്വേഷിക്കും; കെകെ ശൈലജ

കോട്ടയം: ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു.

'കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ഇവ‍ര്‍ക്ക് ക്ഷീണം ബാധിച്ചുവെന്നാണ് നമുക്ക് ലഭിച്ച വിവരം. പ്രഷര്‍ താഴ്ന്നു. ഇതേ തുടര്‍ന്നാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണ് എന്നാണ് നമുക്ക് ലഭിച്ച വിവരം. ഇവര്‍ മയോകാര്‍ഡിയാക് കണ്ടീഷനിലേക്ക് പോയി മരണം സംഭവിച്ചുവെന്നാണ് മനസിലായതെന്നുമാണ് ഡിഎംഒ പ്രതികരിച്ചത്. ഇത് പകര്‍ച്ചവ്യാധികൊണ്ടല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


LATEST NEWS