ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം  പുരോഗമിക്കുന്നു; കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്ന്  റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം  പുരോഗമിക്കുന്നു; കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്ന്  റിപ്പോര്‍ട്ട്

ആലപ്പുഴ:  നിരവധിപേർ കുടുങ്ങിക്കിടന്നിരുന്ന ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം  പുരോഗമിക്കുന്നു . പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോളും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ മിക്കവര്‍ക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ പ്രദേശത്തുനിന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആലുവയില്‍ ജലനിരപ്പില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.

കേരളത്തില്‍ മഴയുടെ രൂക്ഷത കുറയുന്നതായി കാലാവസ്ഥാ സൂചന. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴയുടെ സാധ്യത പ്രവചിക്കപ്പെടുന്നത്. ഈ മൂന്നു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കുട്ടനാട്ടില്‍നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കുമരകം മുതല്‍ വൈക്കംവരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. മഴ ഇടയ്ക്കിടയ്ക്ക് മാത്രമാണ് പെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം.


LATEST NEWS