ചെങ്ങന്നൂരിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് എൽഡിഎഫിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെങ്ങന്നൂരിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് എൽഡിഎഫിന്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 1591 വോട്ടിനു എൽഡിഎഫിന്റെ സജി ചെറിയാൻ ലീഡ് ചെയ്യുന്നു. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ. പോസ്റ്റൽ വോട്ടുകളിൽ എൽഡിഎഫിനാണ് ലീഡ്.

പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകും. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.